പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്ന് മന്ത്രി എംഎം മണി

ഇടുക്കി: പെമ്പിളൈ ഒരുമ പ്രവര്‍ത്തകരെ മോശക്കാരാക്കുന്ന തരത്തില്‍ പ്രസംഗിച്ച സംഭവത്തില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്ന് മന്ത്രി എംഎം മണി.
അതേസമയം പൊമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പ് പറയാന്‍ ഉദ്ദേശ്യമില്ലെന്നും സമരവുമായി അവര്‍ അവിടെയിരിക്കട്ടയെന്നും മണി വ്യക്തമാക്കി. പാര്‍ട്ടി എന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കും.

എന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. പറഞ്ഞതില്‍ തെറ്റിദ്ധാരണയുണ്ടായി എന്ന് തോന്നിയതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇനി ഇക്കാര്യത്തില്‍ ഒന്നും പറയില്ലെന്നും താന്‍ പോയി മാപ്പ് പറഞ്ഞിട്ട് അവര്‍ സമരം നിര്‍ത്തേണ്ട ആവശ്യമില്ലെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു.

