പാരന്റ്സ് മീറ്റ് നടത്തി

കൊയിലാണ്ടി: ചിങ്ങപുരം വന്മുകo-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പാരന്റ്സ് മീറ്റ് സംഘടിപ്പിച്ചു. മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജീവാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു.
എൽ.എസ്.എസ്, എസ്.എസ്.എൽ.സി. ജേതാക്കളായ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.’അമ്മ അറിയാൻ’ ബോധവത്കരണ ശിൽപശാലയ്ക്ക് കെ.ടി.ജോർജ് നേതൃത്വം നൽകി.
മുൻ പ്രധാനാധ്യാപകൻ വീക്കുറ്റിയിൽ രവി, സ്കൂൾ ലീഡർ നിരന്ത്ജന എസ് മനോജ്, പി.കെ.അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, ശംസുദ്ദീൻ കുറ്റിക്കാട്ടിൽ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി നന്ദിയും പറഞ്ഞു.
പി.ടി.എ.ഭാരവാഹികളായി എൻ.ശ്രീഷ്ന (പ്രസിഡന്റ്) എൻ.ടി.കെ.സീനത്ത് (സെക്രട്ടറി) വി.എം.സജിത (എം.പി.ടി.എ.ചെയർപെഴ്സൺ) എന്നിവരെ തെരെഞ്ഞെടുത്തു.
