പശ്ചിമബംഗാളില്‍ ആര്‍എസ്‌എസ് റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു

പശ്ചിമബംഗാളില്‍ ആര്‍എസ്‌എസ് റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു. ജനുവരി 14 ന് നിശ്ചയിച്ചിരിക്കുന്ന റാലിക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. മോഹന്‍ ഭഗവത് അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കാനിരിക്കുന്ന റാലി കൊല്‍ക്കത്തയില്‍ നടത്തേണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നോട്ട് നിരോധനത്തിന് ശേഷം ബിജെപിയും മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും പോരിന്റെ പാതയിലാണ്. ഇരു പാര്‍ട്ടികളും മുഖാമുഖം പോരടിക്കുന്നതിനിടെയാണ് സ്വന്തം മണ്ണില്‍ ആര്‍എസ്‌എസിന്റെ റാലി വേണ്ടെന്ന് മമതയുടെ പൊലീസ് അറിയിച്ചിരിക്കുന്നത്.
ജനുവരി 14 ന് ഹിന്ദു സമ്മേളനം നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെന്ന കാര്യം കൊല്‍ക്കത്ത പൊലീസിനെ അറിയിച്ചിരുന്നതായി ആര്‍എസ്‌എസ് വക്താവ് പറഞ്ഞു.

സമ്മേളനത്തിനും തുടര്‍ന്ന് ഇതിന്റെ ഭാഗമായി ആര്‍എസ്‌എസിന്റെ പരേഡിനും അനുമതി തേടിയുന്നു. എന്നാല്‍ കൊല്‍ക്കത്ത പൊലീസ് റാലി നടത്താനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. പരേഡ് നടത്താന്‍ ചോദിച്ചിരുന്ന ഗ്രൌണ്ടില്‍ ഗംഗാസാഗര്‍ തീര്‍ഥാടകര്‍ക്ക് താത്കാലിക താമസ സൌകര്യം ഒരുക്കാന്‍ നേരത്തെ നിശ്ചയിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്‌എസ് റാലിക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. മറ്റൊരു ഗ്രൌണ്ടില്‍ സ്ഥലപരിമിതി ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ മമത ബാനര്‍ജി ഇതില്‍ രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് ആരോപിച്ച് ആര്‍എസ്‌എസ് ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് ആര്‍എസ്‌എസിന് അനുകൂലമായി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. സ്വയം സേവകര്‍ക്ക് റാലി നടത്താന്‍ അനുമതി നല്‍കിക്കൊണ്ടാണ് ഉത്തരവ്.

