പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കോഴിക്കോട്: നഗരപരിധിയിലെ ഹോട്ടലുകളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കോഴിക്കോട് അരയിടത്തുപാലത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ട് സ്പോട്ട് ഹോട്ടലില്‍ നിന്ന് നാല് കിലോ ചിക്കന്‍, 3.5 കിലോ മട്ടന്‍, 1.5 കിലോ ബീഫ്, രണ്ട് ലിറ്റര്‍ പഴകിയ എണ്ണ, നാല് കിലോ ചോറ് എന്നിവ പിടിച്ചെടുത്തു. പഴകിയ ഭക്ഷണം സൂക്ഷിച്ചതിന് 10,000 രൂപ പിഴയീടാക്കിയതായി ആരോഗ്യ വിഭാഗം അറിയിച്ചു.
മാവൂര്‍ റോഡിലെ വൃത്തി രഹിതമായി പ്രവര്‍ത്തിച്ച ഹോട്ടല്‍ ലിബര്‍ട്ടി നവീകരണം നടത്തിയ ശേഷം തുറന്നാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കി. വൃത്തി രഹിതമായി പ്രവര്‍ത്തിച്ച മാവൂര്‍ റോഡിലെ ഹോട്ടല്‍ ടോപ്ഫോമിന് അടുക്കളയും സ്റ്റോര്‍ റൂമും വൃത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

