പല്ലുവേദനയുമായി എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍: പല്ലുവേദനയുമായി എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. പെരുമ്പാവൂരിലെ ഡോ ടോംസ് ഡെന്റല്‍ ക്ലിനിക്കിലാണ് സംഭവം. ക്ലിനിക്കിലെത്തിയ പെണ്‍കുട്ടിയോട് ഡോക്ടര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.
കഴിഞ്ഞ ഒരു മാസമായി ഇവിടെ ചികിത്സയിക്ക് എത്തിയിരുന്നു. പെണ്‍കുട്ടി തുടര്‍ ചികിത്സയ്ക്ക് എത്തിയപ്പോള്‍ ഡോക്ടര്‍ പെണ്‍കുട്ടിയോട് ഡെന്റല്‍ ചെയറില്‍ കിടക്കാനാവശ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അടുത്തെത്തി സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് ലൈംഗീക ചേഷ്ടകള്‍ കാണിച്ചതായിട്ടാണ് പരാതി.

ഡോക്ടറുടെ പ്രവര്‍ത്തി കണ്ട് ഞെട്ടിയ പെണ്‍കുട്ടി ഇറങ്ങിയോടി. പിന്നീട് സഹോദരനോട് പറഞ്ഞ് പോലീസില്‍ പരാതിപ്പെട്ടു. പെണ്‍കുട്ടിയുടെ പരാതിപ്രകാരം ഡോക്ടറെ അറസ്റ്റ് ചെയ്തു. പെരുമ്ബാവൂരിലും കുറുപ്പംപടിയിലും ഇദ്ദേഹത്തിന് ആശുപത്രികളുണ്ട് .

