പറവകള്‍ക്ക് ദാഹജലമൊരുക്കാൻ എം.എസ്.എഫ്. പ്രവര്‍ത്തകര്‍

മേപ്പയ്യൂര്‍: കൊടുംവേനലില്‍ ദാഹജലം ലഭിക്കാതെ പ്രയാസപ്പെടുന്ന പക്ഷികള്‍ക്ക് സഹായവുമായി ചെറുവണ്ണൂര്‍ പഞ്ചായത്തിലെ എം.എസ്.എഫ്. പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. പറവകള്‍ക്ക് ഒരു നീര്‍ക്കുടം പദ്ധതി പടിഞ്ഞാറക്കര സാംസ്‌കാരിക നിലയത്തിനു സമീപത്ത് ഗ്രാമപ്പഞ്ചായത്തംഗം വി.കെ. അമ്മത് ഉദ്ഘാടനം ചെയ്തു. പി. നിഷാദ് അധ്യക്ഷത വഹിച്ചു. വി.കെ. അബ്ദുറഹിമാന്‍, തച്ചറോത്ത് അബ്ദുറഹിമാന്‍, യു.കെ. റാഷി, ടി. ഫവാസ്, കെ.എം. അബ്ദുള്‍സമദ്, കെ.കെ. ഷഹീം, കെ.കെ. സാലിഹ്, മസൂദ്, അന്‍സബ് പയ്യോളി, ടി. ഫയാദ് എന്നിവര്‍ സംസാരിച്ചു.
