പറയഞ്ചേരി ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പറയഞ്ചേരി ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെയും ലബോറട്ടറിയുടെയും ഉദ്ഘാടനം ഡോ. എം.കെ. മുനീര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ എ.സെലീന അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 75 ലക്ഷം രൂപ ചെലവില്‍ നാല് ക്ലാസ് റൂമുകളോടു കൂടിയ കെട്ടിടവും ഒരു ഫിസിക്സ് ലബോറട്ടറിയുമാണ് നിര്‍മ്മിച്ചത്.
എം.എല്‍.എ ഫണ്ടില്‍ നിന്ന് പറയഞ്ചേരി സ്കൂളിന്റെ വികസനത്തിന് 50 ലക്ഷം രൂപ അനുവദിക്കുമെന്നും മികച്ച സ്പോണ്‍സര്‍മാരെ കണ്ടെത്തുകയും തന്റെ മിഷന്‍ കോഴിക്കോട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂള്‍ നവീകരണത്തിനായി കൂടുതല്‍ തുക സംഘടിപ്പിച്ചു നല്‍കാമെന്നും എം.കെ. മുനീര്‍ പറഞ്ഞു. ഈ വര്‍ഷം മീഞ്ചന്തസ്കൂളും ഗവ.മോഡല്‍ സ്കൂളും സ്പോണ്‍സര്‍മാരെ കണ്ടെത്തി സമ്ബൂര്‍ണമായി നവീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി.ഡബ്ല്യു.ഡി.കെട്ടിട വിഭാഗം അസി.എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ റെജിന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ വിജയോത്സവം ഉ്ഘാടനവും സ്കൂളിലെ ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വിജയോത്സവം റിപ്പോര്‍ട്ട് പ്രധാന അദ്ധ്യാപിക ഉഷാറാണി അവതരിപ്പിച്ചു.

പി.ടി.എ പ്രസിഡന്റ് ശ്രീവികാസ് അറയ്ക്കാട്ട്,ഷിറാസ് ഖാന്‍,പി.കെ. നൗഫല്‍,ടി.വി. രാമചന്ദ്രന്‍,മധു,പി.എം.വി പണിക്കര്‍,കെ. ശ്രീകുമാര്‍,പി. ദിവാകരന്‍,പി.പി. ബാബുരാജ്, പ്രേമരാജ് മോഹന്‍, പി. പ്രസാദ്, പി. വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ടി. സുഹറ സ്വാഗതവും പി. സജ്ന നന്ദിയും പറഞ്ഞു.

