പരിസ്ഥിതി ദിനത്തിൽ ജെ.ആർ.സി. വിവിധ പരിപാടികൾ നടത്തി

കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിവധ പരിപാടികൾ സംഘടിപ്പിച്ചു. ജെ.ആർ.സിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം ഗ്രൗണ്ടിൽ ഹരിതബെൽറ്റ് വൃക്ഷതൈ നട്ട്കൊണ്ട് നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ, ഹെഡ് മാസ്റ്റർ സി. കെ. വാസു, എൽ. എസ്. ഋഷിദാസ്, ടെ. ടി. ജോർജ്, എൻ. കെ. വിജയൻ, വി. എം. രാമചന്ദ്രൻ, എന്നിവർ സംസാരിച്ചു. അതോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ചേർന്ന് പരിസ്ഥിതി സന്ദേശം, വൃക്ഷതൈ വിതരണം എന്നിവയും സംഘടിപ്പിച്ചു.

- ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിസ്ഥിതി ബോധവൽക്കരണ പരിപാടി ഹെഡ്മാസ്റ്റർ സി. കെ. വാസു ഉദ്ഘാടനം ചെയ്തു.
