പരാതി പരിഹാര അദാലത്ത് ജൂൺ 15ന്

കൊയിലാണ്ടി: ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ജൂൺ 15ന് കൊയിലാണ്ടി താലൂക്കിന്റെ പരാതി പരിഹാര അദാലത്ത് നടത്തുന്നു. മുൻസിപ്പൽ ടൗൺ ഹാളിൽ വെച്ചാണ് അദാലത്ത് നടത്തുക. അദാലത്തിലെക്കുള്ള അപേക്ഷകൾ മെയ് 30 വരെ താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് സ്വീകരിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി, റീസർവ്വേ അദാലത്ത്, റേഷൻ കാർഡ്, സ്റ്റാറ്റ്യൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴിച്ചുള്ള പരാതികളാണ് അദാലത്തിൽ സ്വീകരിക്കുക.
