പരമ്പരാഗത വ്യവസായ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തണം

വടകര: പരമ്പരാഗത വ്യവസായ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തി തൊഴിലും വരുമാനവും കൂട്ടണമെന്ന് കൈത്തറി തൊഴിലാളി കൗണ്‍സില്‍ (സി.ഐ.ടി.യു.) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഇത്തരം വ്യവസായങ്ങളെ ശക്തിപ്പെടുത്താന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ കേന്ദ്രം തുടര്‍ന്നുവരുന്ന നവലിബറല്‍ നയങ്ങള്‍ക്ക് ബദലാണെന്ന് സമ്മേളനം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
സ്‌കൂള്‍ കുട്ടികള്‍ക്ക് കൈത്തറി യൂണിഫോം സൗജന്യമായി ഏര്‍പ്പെടുത്തിയ സര്‍ക്കാരിനെ സമ്മേളനം അഭിനന്ദിച്ചു. സി.ഐ.ടി.യു. ദേശീയ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആറ്റിപ്ര സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. സി. ഭാസ്‌കരന്‍, എ.കെ. ബാലന്‍, വടകര നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍, ടി.കെ. കുഞ്ഞിരാമന്‍, പി.കെ. ദിവാകരന്‍, ടി.പി. ഗോപാലന്‍, വി.പി. കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ടി.സി. രാധ, കെ. മനോഹരന്‍, അരക്കന്‍ ബാലന്‍ എന്നിവര്‍ പ്രമേയങ്ങളും റിപ്പോര്‍ട്ടുകളും അവതരിപ്പിച്ചു. ഭാരവാഹികള്‍: ആറ്റിപ്ര സദാനന്ദന്‍ (പ്രസി.), കെ.പി. സദാനന്ദന്‍, പി. ഓമന (വൈ.പ്രസി.), അരക്കന്‍ ബാലന്‍ (ജന.സെക്ര.), കെ. മനോഹരന്‍, എസ്. പ്രകാശന്‍ (സെക്ര.), പാറക്കുഴി സദാനന്ദന്‍ (ഖജാ).

