പയ്യോളിയിൽ KSEB യുടെ കരാർ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു
കൊയിലാണ്ടി: പയ്യോളി പാലച്ചുവട് സലഫി കോളജിന് സമീപം കലുപ്പമലയിൽ പൊന്തക്കാട് വെട്ടി മാറ്റുന്നതിനിടെ കരാർ ജീനക്കാരൻ ഷോക്കേറ്റു മരിച്ചു. കാക്കൂർ പി. സി. പാലം ഊരാളിക്കണ്ടി മീത്തൽ ശ്രീജിത്താണ് (38) മരിച്ചത്. 220 കെ. വി. ലൈൻ പോകുന്നവഴിൽ ഉയർന്ന് പൊന്തക്കാട് വെട്ടാൻ മറ്റൊരു മരത്തിനു മുകളിൽ കയറി വെട്ടുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പറയുന്നു.
കൂടെയുണ്ടായിരുന്ന മറ്റ് 5 പേരിൽ രണ്ട് പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഇന്ന് രാവിലെ 11.30 മണിയോടുകൂടിയാണ് സംഭവം ഉണ്ടായത്. പരിക്കേറ്റ കൊടുവള്ളി സ്വദേശികളായ കണ്ണൻ, സുമീഷ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

മരണപ്പട്ട ശ്രീജിത്തിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരി്കകുകയാണ്. ഉയർന്ന കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും പയ്യോളി പോലീസും സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.




