പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

പയ്യന്നൂര്‍: പയ്യന്നൂരിനടുത്ത് എടാട്ട് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. പുലര്‍ച്ചെ നാലരക്കാണ് അപകടം.
തൃശൂര്‍ കൂര്‍ക്കഞ്ചേരി പുന്ന വീട്ടില്‍ ബിന്ദുലാല്‍(51), മകള്‍ ദിയ(11). സഹോദരി ബിംബിതയുടെ മകന് തരുണ്‍(16), മകള്‍ ഐശ്വര്യ(12 ) എന്നിവരാണ്. മരിച്ചത്. ബിന്ദുലാലിന്റെ അമ്മ പത്മാവതി, ഭാര്യ അനിത, സഹോദരി ബിംബിത എന്നിവരെ ഗുരുതര പരിക്കുകളോടെ പരിയാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നവരാത്രി ആഘോഷങ്ങള്‍ക്കായി മൂകാംബികയിലേക്ക് പോകുകയായിരുന്നു കുടുംബം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

