KOYILANDY DIARY.COM

The Perfect News Portal

പയംകുറ്റി മലയെ ടൂറിസം കേന്ദ്രമായിമാറ്റിയെടുക്കാനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

വടകര: പയംകുറ്റി മലയെ ടൂറിസം കേന്ദ്രമായിമാറ്റിയെടുക്കാനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വടകരയിലെ പ്രധാന ടൂറിസം കേന്ദ്രമാണ് പയംകുറ്റിമല. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരം മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പയംകുറ്റിമല പ്രകൃതി വൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. ഉദയാസ്തമയം കാണാന്‍ ദിവസേന ഒട്ടേറെ പേര്‍ ഇവിടെയെത്താറുണ്ട്. മലയുടെ ഏറ്റവും വലിയ ആകര്‍ഷണവും ഉദയാസ്തമയമാണ്. മലബാറിലെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി പയംകുറ്റി മലയെ മാറ്റിയെടുക്കാനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നുണ്ട്.

പ്രശസ്തമായ മുത്തപ്പന്‍ ക്ഷേത്രം കൂടി ഉള്‍പ്പെട്ട ഈ മലയില്‍ തീര്‍ത്ഥാടന ടൂറിസത്തിന് വലിയ സാധ്യതയാണുള്ളത്. ജനുവരിയിലാണ് മുത്തപ്പന്‍ ക്ഷേത്രത്തിലെ തിരുവപ്പന ഉത്സവം. അതുകൊണ്ട് ഡിസംബറില്‍ തന്നെ വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് മലയിലേക്കുള്ള പ്രവേശനം ആരംഭിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പയംകുറ്റി മലയുടെ എല്ലാ സാധ്യതകളയും ഉപയോഗപ്പെടുത്തി മലബാറിലെ തന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയര്‍ത്താനാണ് അഗ്രഹിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *