പന്തലായനി BRC യിൽ സ്പീച്ച് തെറാപ്പി സെന്റർ പുനഃസ്ഥാപിക്കുക

കൊയിലാണ്ടി: പന്തലായനി ബി. ആർ. സി. യിൽ SSA യുടെ ധനസഹായത്തോടെ നടത്തിയിരുന്ന സ്പീച്ച് തെറാപ്പി സെന്റർ അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് കെ.പി.എസ്.ടി.എ. കൊയിലാണ്ടി സബ്ബ്ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബിന്നശേഷിക്കാരായ പിഞ്ചു കുട്ടികൾ ഭാരിച്ച സംഖ്യ ചിലവഴിച്ച് സ്വകാര്യ സ്പീച്ച് തെറാപ്പി സെന്ററുകളെ ആശ്രയിക്കേണ്ടിവരുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. BRC യിലെ പ്രവർത്തനം സുതാര്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ജി. കെ. വേണു അധ്യക്ഷതവഹിച്ചു. പി. കെ. രാധാകൃഷ്ണൻ, ഇടത്തിൽ ശിവൻ, മനോജ് കെ. കെ., രവീന്ദ്രൻ വള്ളിൽ, ഹാസിഫ് കെ.പി, കെ. സുജാത, കെ. സുമ, ബൈജുറാണി എം. എസ്. എന്നിവർ സംസാരിച്ചു.

