KOYILANDY DIARY

The Perfect News Portal

പന്തലായനി സൌത്ത് റെസിഡൻ്റ്സ് അസോസസിയേഷൻ നേതൃത്വത്തിൽ പച്ചക്കറ ികിറ്റുകൾ വിതരണം ചെയ്തു

ഷിബുലാൽ പുൽപ്പറമ്പിൽ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. ജീവകാരുണ്യ പ്രവർത്തകനും  കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയുമായ ഷിബുലാൽ ഇത്തവണ ലോക്ഡൌൺ സമയത്ത് പന്തലായനി പ്രദേശത്തെ നിരവധി വീടുകളിലാണ് പച്ചക്കറി കിറ്റുകൾ എത്തിച്ച് മാതൃകയായത്.  പന്തലായനി സൌത്ത് റെസിഡൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ പ്രവർത്തകരോടൊപ്പം ഷിബുലാലും പച്ചക്കറി കിറ്റ് വിതരണത്തിന് കൂടെ ചേർന്നപ്പോൾ നാട്ടുകാർക്കും സന്തോഷം അടക്കാനായില്ല. പന്തലായനി പ്രദേശത്തെയും കൊയിലാണ്ടി പടണത്തിൻ്റെ ഇതരഭാഗത്തുമായി 200ൽപ്പരം കുടുംബങ്ങൾക്കാണ് ഷിബുലാലിൻ്റെ സഹായത്താൽ പച്ചക്കറി കിറ്റ് എത്തിച്ചു നൽകിയത്. ലോക് ഡൌൺ പ്രഖ്യാപിച്ചതോടെ ചരക്ക് ഗതാഗതം തടസപ്പെട്ടിട്ടും മൈസൂരുവിൽ നിന്ന് വളരെ പ്രയാസപ്പെട്ടാണ് 2 ടൺ പച്ചക്കറി കൊയിലാണ്ടിയിൽ എത്തിച്ചതെന്ന് അദ്ധേഹം പറഞ്ഞു.

16 ഇനങ്ങളടങ്ങിയ 10 കിലോയോളം വരുന്ന പച്ചക്കറി കിറ്റുകളാണ് ഓരോ വീടുകളിലും എത്തിച്ചത്. റെസിഡൻ്റ്സ് അസോസിയേഷൻ പ്രവർത്തകരോടൊപ്പം ഓരോ വീടുകളിലും ഷിബുലാലും കയറിയിറങ്ങി. പലരും ഷിബുലാലുമായി പരിചയപ്പെടുകയും സൌഹൃദം പുതുക്കുകയും ചെയ്തു. കഴിഞ്ഞ പ്രളയകാലത്ത് നാടാകെ ഒറ്റപ്പെട്ടപ്പോൾ ഷിബുലാലിൻ്റെ സഹായത്താൽ നിരവധി ദുരിതാശ്വാസ ക്യാമ്പുകളിൽ പച്ചക്കറി എത്തിച്ച് നൽകിയിരുന്നു. കോതമംഗലം സ്കൂൾ ഉൾപ്പെടെയുള്ള ജില്ലയിലെ നിരവധി ക്യാമ്പുകളിലേക്കാണ്  ഓരോ ലോഡ് പച്ചക്കറികൾ എത്തിയത്. കൂടാതെ നിരവധി വീടുകളിലും ഷിബുലാലിൻ്റെ സഹായം എത്തി.

സ്കൂൾ തുറക്കുന്ന സമയങ്ങളിൽ നിർദ്ധനരായ കുടുംബങ്ങളിലെ നിരവധി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞ നിരവധി വർഷങ്ങളായി ഷിബുലാൽ സഹായഹസ്തവുമായി രംഗത്തുണ്ട്. ജന്മനാൽ ഇരു കാലുകളും തളർന്ന് വീടിനകത്ത് കഴിച്ച്കൂടിയ ഉള്ള്യേരി സ്വദേശിക്ക് വീൽചെയർ നൽകിയും, അങ്ങിനെ അസുഖം ബാധിച്ച് കിടപ്പിലായ പാവങ്ങൾക്ക് കൂട്ടിനായി പലപ്പോഴും ഷിബുലാലിൻ്റെ സഹായം എത്താറുണ്ട്. കൂടാതെ പന്തലായനിയിലെ ചില ക്ഷേത്രങ്ങളിൽ അന്നദാനം ഉൾപ്പെടെ നടത്തി ഷിബുലാൽ വേറിട്ട മാതൃകയാവുകയാണ്.   കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയായ ഷിബുലാൽ പാളയത്തെ പച്ചക്കറി മാർക്കറ്റിലെ ഒരു സ്ഥാപനത്തിൽ അക്കൌണ്ടാൻ്റായി ജോലിചെയ്യുകയാണ്. പന്തലായനി സ്വദേശിയായ സിയസിൽ സജിയാണ് ഭാര്യ. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്.

Advertisements

ലോക്ഡൌൺ ഇനിയും നീട്ടുകയാണെങ്കിൽ ആവശ്യമെങ്കിൽ വീണ്ടും സഹായവുമായി രംഗത്തുണ്ടാവുമെന്നും ഷിബുലാൽ പറയുന്നു. നന്മമരമായ ഷിബുലാലിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്നും പന്തലായനിക്കാരോടുള്ള സ്നേഹത്തിന് നന്ദി അറിയിക്കുകയാണെന്നും അസോസിയേഷൻ പ്രസിഡണ്ട് കെ. രാജചന്ദ്രൻ ശ്രീരാഗം പറഞ്ഞു. അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോപാനം, ട്രഷറർ ആർ.കെ. രാജീവൻ, കാരുകുളങ്ങര ദാസൻ, പത്മനാഭൻ പവിന, എം.വി. ഷീബ, സജിത സദാനന്ദൻ തുടങ്ങി നിരവധി പ്രവർത്തകരും വീടുകളിൽ പച്ചക്കറി എത്തിക്കുവാൻ സജീവമായി രംഗത്തെത്തി. ഷിബുലാലിൻ്റെ സഹായത്തോടെ നഗരസഭ കൌൺസിലർ വി.കെ. രേഖയുടെ നേതൃത്വത്തിൽ നിർദ്ധനരായ ചില വീടുകളിലും പച്ചക്കറി കിറ്റുകൾ എത്തിക്കാൻ മുൻകൈ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *