പന്തലായനി ബി.ആർ.സി നല്ലോണം വായന പദ്ധതിക്കു തുടക്കമായി

കൊയിലാണ്ടി: എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി സ്ഥാപിച്ചുകൊണ്ട് വായനയെ പോഷിപ്പിക്കാൻ പന്തലായനി ബി.ആർ.സി നടത്തുന്ന നല്ലോണം വായന പദ്ധതിക്കു തുടക്കമായി. ഇതിന്റെ ഭാഗമായി എല്ലാ പ്രൈമറി സ്കൂളുകളിലും ഒന്ന്, രണ്ട് ക്ലാസുകളിൽ ക്ലാസ് ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങളും നൽകി. പദ്ധതിയുടെ ബി.ആർ.സി തല ഉദ്ഘാടനം തിരുവങ്ങൂർ യു.പി സ്കൂളിൽ സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു. ബി.പി.ഒ എം.ജി ബൽരാജ് പദ്ധതി വിശദീകരണം നടത്തി. കെ.ടി രമേശൻ, കെ. ശിവാനന്ദൻ, ബിജുകാവിൽ, കെ പ്രബോധ്, വി.എച്ച് ഹാരിഷ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എ.ആർ ഷമീർ സ്വാഗതവും, ഷൈനിമ കെ.എസ് നന്ദിയും പറഞ്ഞു.

