പന്തലായനി തേവർപാടശേഖരത്ത് കൊയ്ത്തുത്സവം ആരംഭിച്ചു

കൊയിലാണ്ടി: പന്തലായനി തേവർപാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ തരിശ് നിലത്ത് നെൽകൃഷി പദ്ധതിയുടെ ഒന്നാം ഘട്ട കൊയ്ത്തുത്സവം ആരംഭിച്ചു. പന്തലായനിയിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ സത്യൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 20 വർഷത്തോളമായി തരിശായി കിടന്നിരുന്ന വയലുകൾ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഭൂ ഉടമകളുടേയും, നാട്ടുകാരുടേയും സംയുക്തയോഗം വിളിച്ചുചേർത്ത് നെൽകൃഷി ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. സമിതി പ്രവർത്തകരുടേയും നൂറ് കണക്കിന് നാട്ടുകാരുടേയും നേതൃത്വത്തിൽ വൻ തുക ചിലവഴിച്ച് കഠിനാധ്വാനത്തിലൂടെയാണ് 26 ഏക്കർ വയലിൽ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കൃഷിയിറക്കിയത്. വരും ദിവസങ്ങളിൽ കൊയ്ത്തുത്സവം തുടരുമെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു

പരിപാടിയിൽ വാർഡ് കൗൺസിലർ ടി പി രാമദാസ് അദ്ധ്യക്ഷനായിരുന്നു. കൗൺസിലർമാരായ പി എം. ബിജു , പി.കെ രാമദാസൻ മാസ്റ്റർ, പാടശേഖര സമിതി ഭാരവാഹികൾ, എക്സിക്കുട്ടീവ് മെമ്പർ മാർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. മുകുന്ദൻ പുതിയോട്ടിൽ സ്വാഗതവും, കെ കെ ശിവൻ നന്ദിയും പറഞ്ഞു.

