KOYILANDY DIARY.COM

The Perfect News Portal

പന്തലായനി അഘോര ശിവക്ഷേത്രം പ്രാണപ്രതിഷ്ഠ / ശുദ്ധികലശം ഫണ്ട് സ്വീകരിച്ചു

കൊയിലാണ്ടി: പ്രതിഷ്ഠാദിന ദിവസം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠ / ശുദ്ധികലശം ഫണ്ട് ഉദ്ഘാടനം നടന്നു. സായി ദാസ് കാളിയമ്പത്തിൽ നിന്നും വിഷ്ണു ക്ഷേത്ര കോ – ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എ.കെ. പ്രേംകുമാർ, സാമ്പത്തിക കൺവീനർ എ.കെ. ഗീത ടീച്ചർ, ബാബു കോയാരി എന്നിവർ ആദ്യ തുക ഏറ്റുവാങ്ങി. ട്രസ്റ്റി ബോർഡ് ചെയർമാൻ എ. മോഹനൻ പുതിയ പുരയിൽ കമ്മിറ്റി ഭാരവാഹികളായ ശ്രീ.മധു വെളുത്തൂർ, അരവിനൻ മാസ്റ്റർ മറ്റു കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
പന്തലായനി ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പൂജകൾ ബ്രഹ്മശ്രീ പാടേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ മേൽശാന്തി ശിവപ്രസാദ് നമ്പൂതിരി നിർവ്വഹിച്ചു. രാവിലെ മുതൽ മാതൃസമിതിയുടെ നേതൃത്വത്തിൽ അഖണ്ഡനാമജപം നടന്നു. ഉച്ചയ്ക്ക് പ്രസാദ ഊട്ട് നടത്തി. വൈകീട്ട് ദീപാരാധന, നിറമാല എന്നിവയും ഉണ്ടായിരുന്നു.
Share news