പനങ്ങാട് ഗ്രാമപ്പഞ്ചായത്ത് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ബാലുശ്ശേരി: പനങ്ങാട് ഗ്രാമപ്പഞ്ചായത്ത് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിമുക്തി വാർഡ് കമ്മിറ്റി ഭാരവാഹികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. യുവതലമുറയെ മദ്യത്തിൻ്റെയും, മയക്കുമരുന്നിൻ്റെയും പിടിയിൽപ്പെടാതെ സംരക്ഷിക്കുന്നതിനാണ് ഗ്രാമപ്പഞ്ചായത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. ഈ മാസം മുഴുവൻ വാർഡുകളിലും വ്യാപകമായ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റെ് വി.എം. കുട്ടിക്കൃഷ്ണൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റെ് ഇ.വി. ഖദീജക്കുട്ടി അധ്യക്ഷയായി. എം.പി. മുഹമ്മദ് ലുഖ്മാൻ, സമിതി ചെയർമാൻ ഹരീഷ് ത്രിവേണി, കെ.കെ. പ്രകാശിനി എന്നിവർ സംസാരിച്ചു. ‘വിമുക്തി എന്ത് ? എന്തിന് ?’ എന്ന വിഷയത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് പ്രഭാഷണം നടത്തി. വിമുക്തി താലൂക്ക് കോ-ഓർഡിനേറ്റർ പ്രസാദ് പദ്ധതി വിശദീകരിച്ചു.


