KOYILANDY DIARY.COM

The Perfect News Portal

പത്ര വിതരണം ജീവിതമാക്കിയ മാധവൻ നായർ നവതിയുടെ നിറവിൽ

കൊയിലാണ്ടി: കൊയിലാണ്ടിക്കാരുടെ പത്രമുതലാളി അണേലകുനി മാധവൻ നായർ നവതിയുടെ നിറവിൽ. കഴിഞ്ഞ 70 വർഷമായി കൈതണ്ടയിൽ ഒരു കെട്ട് പത്രവുമായി പുലരും മുതൽ വൈകി ഇരുളും വരെ നഗരം മുഴുവൻ നടന്നു വിൽക്കുന്ന മാധവൻ നായരുടെ ചിത്രം കൊയിലാണ്ടിക്കാരുടെ പതിവ് കാഴ്ചയാണ്. എഴുപതു
വർഷമായി മാധവൻ നായരിൽ നിന്നു തന്നെ പത്രം വാങ്ങി വായിച്ചു പത്ര പാരായണം ശീലമാക്കിയ യുവതലമുറ കൊയിലാണ്ടിയിൽ ഉണ്ട്.

20 വയസ്റ്റിൽ തുടങ്ങിയതാണ് പത്രവിൽപ്പന 90ലെത്തുമ്പോഴും തുടരുന്ന മാധവൻ നായർക്ക് പത്രം എന്നാൽ ജീവന്റെ ഭാഗമാണ്.ആറു വയസ്സിൽ അച്ഛൻ മരിച്ചതോടെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കേണ്ടി വന്നതാണ് മാധവൻ നായരുടെ ജീവിത കഥ. സ്കൂളിൽ പഠിക്കുമ്പോഴും വിവിധ തരം ജോലികളിൽ ഏർപ്പെട്ട് കുടുംബ ചിലവ് കൂടി നോക്കിയ മാധവൻ നായർ മുതിർന്നപ്പോൾ എന്ത് ജോലി ചെയ്യണമെന്ന് മനസ്സിലുടലെടുത്തപ്പോഴാണ് പത്രവിൽപ്പന ഏറ്റെടുത്തത്.ഒരു ഏജൻസിയിൽ നിന്നും പത്രം വിൽക്കാൻ മാത്രമായി എടുത്തു കൊണ്ടായിരുന്നു ഈ രംഗത്തേക്കുള്ള തുടക്കം. പുലർച്ചെ നാല് മണിക്ക് അണേലയിൽ നിന്നും നടന്നു വന്നാണ് പത്രം വിതരണം ചെയ്യുന്നത്.പത്രത്തിന് 50 പൈസ ഉള്ളപ്പോൾ തുടങ്ങിയതാണ് മാധവൻ നായരുടെ പത്ര വിൽപ്പന.ആദ്യം വിൽപന മാത്രമായിരുന്നെങ്കിൽ പിന്നീട് സ്വന്തം ഏജൻസിയിലെക്ക് വളർന്നു.വിവിധ പത്രങ്ങൾ, വിവിധ മാഗസിനുകൾ, അങ്ങിനെ മാധവൻ നായരുടെ പത്ര സാമ്രാജ്യം വളർന്നത് പെട്ടെന്നായിരുന്നു.

ഇതിനിടയിൽ രസകരമായ സംഭവവും ഉണ്ടായി മാധവൻ നായർ ദിവസവും ചില സാങ്കേതിക പ്രശ്നത്തെ തുടർന്ന് മാധവൻ നായർക്ക് പത്ര വിതരണത്തിനായി ഏജൻസി നൽകിയില്ല പകരം മറ്റൊരാളെ പത്ര വിതരണത്തിനായി ഏൽപ്പിക്കുകയും ചെയ്തു എന്നാൽ പത്രം മാധവൻനായരിൽ നിന്നല്ലാതെ തങ്ങൾ വാങ്ങില്ലെന്ന് പറഞ്ഞതോടെ പത്രം വിതരണം ചെയ്യാൻ ഏജൻസിക്ക് സാധിച്ചില്ല. പിന്നീട് മാധവൻ നായർക്ക് കമ്പനി ഏജൻസി നൽകുകയായിരുന്നു. പ്രായം ഏറിയതോടെ സ്വന്തം പേരിലുള്ള ഏജൻസി ഒഴിവാക്കി പത്രവിൽപ്പനയിൽ മാത്രം ഒതുങ്ങി. മറ്റ് പത്രങ്ങൾ ഇപ്പോഴും വിൽക്കുന്നുണ്ടെങ്കിലും വൈകുന്നേരങ്ങളിൽ രാഷ്ട്രദീപികയാണ് മാധവൻ നായരുടെ കൈത്തണ്ടയിൽ ഉണ്ടാവുക. നഗരത്തിൽ മുഴുവൻ വിതരണം ഒറ്റയ്ക്ക് തന്നെയാണ് ഇപ്പോൾ കുറച്ച് പത്രം മറ്റൊരു അസിസ്റ്റൻറിനെ ഏൽപിച്ചിട്ടുണ്ട്. ഇക്കാലമത്രയും കാര്യമായ യാതൊരു അസുഖവും മാധവൻ നായർക്ക് വന്നിട്ടില്ല.

Advertisements

ഈ അടുത്ത കാലത്ത് വാഹനാപകടത്തിൽ ചെറിയ പരിക്ക് പറ്റിയതല്ലാതെ ഇപ്പോഴും മാധവൻ നായർ രാഷ്ട്രദീപികയുമായി ചുറുചുറുക്കോടെ നടന്ന് നീങ്ങുന്നത് കൊയിലാണ്ടി നഗരത്തിലെ പതിവ് കാഴ്ചയാണ്. പണ്ട് വരുമാന മാർഗ്ഗമായിരുന്നെങ്കിൽ ഇന്ന് മാധവൻ നായരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഞാൻ തീരും വരെ ഈ പത്രങ്ങളും എന്റെ കൂടെ തന്നെ കാണും ഇത് പറഞ്ഞ് മാധവൻ നായർ പത്രവിതരണവുമായി തിരക്കിട്ട് കൊയിലാണ്ടി നഗരത്തിലെ ഓരോ കടകളിലും കയറിയിറങ്ങി. ദീർഘകാലം പത്രവിതരണം നടത്തിയ മാധവൻ നായരെ നിരവധി സംഘടനകൾ ആദരിച്ചിട്ടുണ്ട്. സരോജിനിയാണ് ഭാര്യ. മക്കൾ: പുഷ്പ, ജയപ്രകാശ്, അനിൽകുമാർ.

Share news

Leave a Reply

Your email address will not be published. Required fields are marked *