പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവം പ്രമാണിച്ച് സെപ്റ്റംബര്‍ എട്ടിന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടര്‍ ആര്‍.ഗിരിജ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണെന്ന് കളക്ടര്‍ അറിയിച്ചു.