പതിനെട്ടാം പടിയെ പ്രസംഗ പീഠമാക്കി സംഘപരിവാര്‍; പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ വത്സന്‍ തില്ലങ്കേരിയുടെ ആചാരലംഘനം

ശബരിമലയില്‍ വീണ്ടും ആചാര ലംഘനം നടത്തി സംഘപരിവാര്‍. പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ വത്സന്‍ തില്ലങ്കേരി. പതിനെട്ടാം പടിയെ പ്രസംഗ പീഠവുമാക്കി.
ശബരിമലയില്‍ ആചാര ലംഘനം നടത്തി സംഘപരിവാര്‍. ഇരു മുടിക്കെട്ടില്ലാതെ, നിരവധിപ്പേരാണ് പതിനെട്ടാം പടി കയറിയെത്തിയത്. നിലവില്‍, ഇരുമുടിക്കെട്ടില്ലാതെ പന്തളം രാജ കുടുംബാംഗങ്ങള്‍ക്കും, തന്ത്രിയ്ക്കും മാത്രമാണ് പതിനെട്ടാം പടി കയറാനുള്ള അനുവാദമുള്ളതെന്നിരിക്കെയാണ് സംഘപരിവാറിന്‍റെ ആചാരലംഘനം.

