പതിനാറുകാരിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തി
ഡല്‍ഹി: പതിനാറുകാരിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തി. കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതു കൂടാതെ മൃതദേഹം കത്തിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകമാണെന്നു കണ്ടെത്തി. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്കെതിരെ രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

