പതഞ്ജലി ആട്ടയില്‍ എലിക്കാഷ്ഠം

കടുത്തുരുത്തി: പതഞ്ജലി ആട്ടയില്‍ എലിക്കാഷ്ഠം. കടയില്‍ നിന്നു വാങ്ങിയ സ്വകാര്യ കമ്ബനിയുടെ ആട്ടയില്‍ നിന്നും എലി കാഷ്ഠം ലഭിച്ചതായി പരാതി. കഴിഞ്ഞ ദിവസം പെരുവയിലെ ഓട്ടോറിക്ഷ ഡ്രൈവറായ വടുകുന്നപ്പുഴ പുത്തന്വീട്ടുമാരിയില് കമലന് വാങ്ങിയ രണ്ട് കിലോ ആട്ടയിലാണ് എലിക്കാഷ്ടം കണ്ടത്.
പെരുവയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്ബനിയുടെ അംഗീകൃത സ്റ്റോറില്‍ നിന്നു വാങ്ങിയ ആട്ടയിലാണ് എലിക്കാഷ്ടം കണ്ടതെന്ന് കമലന് പറഞ്ഞു. ചപ്പാത്തിയുണ്ടാക്കാന്‍ പാക്കറ്റ് പൊട്ടിച്ച് പാത്രത്തിലിട്ടപ്പോള്‍ കമലന്റെ ഭാര്യയാണ് എലിക്കാഷ്ഠം കണ്ടെത്തിയത്. തുടര്‍ന്ന് കടയുടമയെ വിവരം അറിയിച്ചെങ്കിലും അവര്‍ കൈ മലര്‍ത്തുകയായിരുന്നു.

മൂവാറ്റുപുഴയിലെ ഏജന്‍സിയില്‍ നിന്നുമാണ് പെരുവയിലെ സ്റ്റോറില്‍ ഉല്പന്നങ്ങള് എത്തുന്നത്. ആട്ടയില്‍ എലിക്കാഷ്ഠം കണ്ടെത്തിയ വിവരം പെരുവയി ലെ ഹെല്‍ത്ത് ഇന്‍സ്പെകടറെ അറിയിച്ചപ്പോള്‍ തങ്ങളല്ല നടപടിയെടുക്കേണ്ടതെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും ആരോപണമുണ്ട്. എലി പപ്പനിപോലുള്ള മാരകമായ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്പോള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.

തുടര്‍ന്ന് കോട്ടയം ജില്ലാ ഫുഡ് സേഫ്റ്റി വിഭാഗത്തില്‍ വിവരമറിയിച്ചപ്പോള്‍ അവര്‍ ആട്ടയുമായി കോട്ടയത്തോ, പാലായിലെയോ ഓഫീസില്‍ നേരി ട്ടെത്തി പരാതി നല്കാന് അറിയിക്കുകയായിരുന്നുവെന്ന് കമലന് പറഞ്ഞു.

കാശ് മുടക്കി ആട്ട വാങ്ങിയ തനിക്ക് കോട്ടയത്തോ, പാലായിലോ നേരിട്ടെത്തി പരാതി നല്‍കുകയെന്നത് ഏറേ ബുദ്ധിമുട്ടാണെന്ന് ഇദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിക്കും ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്കും പരാതി നല്‍കുമെന്നും കമലന് പറഞ്ഞു. നടപടിയെടുക്കേണ്ടേ അധികൃതര്‍ വന്‍കിട കമ്ബനികളുടെ നേരെ കണ്ണടയ്ക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
