പണമടങ്ങിയ ബാഗ് പോലീസിൽ ഏൽപിച്ച് വ്യാപാരി മാതൃകയായി

കൊയിലാണ്ടി: വീണുകിട്ടിയ പണമടങ്ങിയ ബാഗ് പോലീസിൽ ഏൽപിച്ച് വ്യാപാരി മാതൃകയായി. കൊയിലാണ്ടി നഗരത്തിലെ വ്യാപാരി എൻ.കെ.ഗണേശനാണ് പണമടങ്ങിയ ബാഗ് കിട്ടിയത്. കൊയിലാണ്ടി പോലീസിൽ ഏൽപിച്ച ബാഗ് പോലീസുകാർ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപിച്ചു.
പെരുവെട്ടുർ തച്ചോറ വയലിൽ ബാലന്റെ തായിരുന്നു പണമടങ്ങിയ ബാഗ്. 50,000 രൂപയും രേഖകളുമായിരുന്നു ബാഗിൽ ഉണ്ടായിരുന്നത്. കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണൻ, എസ്.ഐ. സജു എബ്രഹാം, ഫസലുൽ ആബിദ്, തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പണമടങ്ങിയ ബാഗ് ബാലന് തിരിച്ചേൽപ്പിച്ചു.

