പണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ച് നൽകി സ്ത്രീ മാതൃകയായി

കൊയിലാണ്ടി: താലൂക്ക് ആശുപത്രി പരിസരത്തു നിന്നും വീണു കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ച് നൽകി സ്ത്രീ മാതൃകയായി. ചേമഞ്ചേരി തുവ്വക്കോട് വട്ടക്കണ്ടി രമക്കാണ് പണമടങ്ങിയ പേഴ്സ് വീണ് കിട്ടിയത്. താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി എത്തിയതായിരുന്നു.
അരിക്കുളം കുരുടിമുക്ക് ചവറങ്ങാട് കോളനി സൈനബയുടെതായിരുന്നു പണമടങ്ങിയ പേഴ്സ്. പേഴ്സ് കാണാതായതിനെ തുടർന്ന് പരിശോധന നടത്തുമ്പോഴാണ് ആശുപത്രി ജീവനക്കാർ പേഴ്സ് കിട്ടിയ വിവരം അറിയിക്കുന്നത്. ഹെഡ് നഴ്സ് എസ്.കെ. പ്രേമ കുമാരിയുടെയും മറ്റ് ജീവനക്കാരുടെയും രമയുടേയും സാന്നിധ്യത്തിൽ സൈനബയ്ക്ക് പേഴ്സ് കൈമാറി.

