പഠന സഹായം നൽകിയതിൽ ക്രമക്കേടുകൾ ആരോപിച്ച് ചെയർപേഴ്‌സണെ ഉപരോധിച്ചു

കൊയിലാണ്ടി: മത്സ്യതൊഴിലാളികളുടെ മക്കൾക്ക് പഠന സഹായം നൽകിയതിൽ ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകർ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ശെൽവരാജിനെ നഗരസഭാ ചേംബറിൽ ഉപരോധിച്ചു. 200 ഓളം മൽസ്യതൊഴിലാളി കുട്ടികൾക്ക് നൽകിയ ഫർണ്ണിച്ചർ വിതരണത്തിൽ വ്യാപകമായി ക്രമക്കേട് നടന്നതായി ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു. ഉപരോധം അഖിൽ പന്തലായനി ഉൽഘാടനം ചെയ്തു. അരുൺ പെരുവെട്ടൂർ, ഷംജിത്ത്, അഖിൽ ചന്ദ്രൻ , പ്രഭി പെരുവെട്ടൂർ, വിമിത്ത് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നഗരസഭാ ചെയർമാനുമായി പ്രശ്നo ചർച്ച ചെയ്തു .
