പഠനോപകരണങ്ങളുമായി പോലീസ് സൊസൈറ്റി സ്കൂൾ ബസാർ

കൊയിലാണ്ടി: സ്കൂൾ-കോളേജ് വിദ്യാർഥികൾക്കാവശ്യമായ പഠനോപകരണങ്ങളുമായി കൊയിലാണ്ടി പോലീസ് സൊസൈറ്റി സഹകരണ സ്കൂൾ ബസാർ തുടങ്ങി. അരയൻകാവ് റോഡിലുള്ള പോലീസ് സൊസൈറ്റി കോൺഫറൻസ് ഹാളിലാണ് സ്കൂൾ ബസാർ ഒരുക്കിയിരിക്കുന്നത്.

വടകര ഡി.വൈ.എസ്.പി. ആർ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്‌ട്രാർ പി. രജിത ആദ്യവിൽപ്പന നടത്തി. വി.പി. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എൻ. സുനിൽകുമാർ, എം.എ. രഘുനാഥ്, ഇ.പി. ശിവാനന്ദൻ, എം.കെ. ബീന എന്നിവർ സംസാരിച്ചു.


