പട്ടികജാതി ഫണ്ട് ഉപയോഗിച്ച് 40 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
കൊയിലാണ്ടി : നഗരസഭയിലെ 2016 – 17 സാമ്പത്തിക വർഷത്തെ പട്ടികജാതി ഫണ്ട് ഉപയോഗിച്ച് 40 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. കെ. അജിത അദ്ധ്യക്ഷതവഹിച്ചു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയർമാൻ കെ. ഷിജു, കൗൺസിലർമാരായ കെ. വി. സന്തോഷ്, ശ്രീജാറാണി, ആർ. കെ. ചന്ദ്രൻ, ജയ കെ. എം, എസ്. കെ. വിനോദ് എന്നിവർ ആശംസകൾ നേർന്നു. കൗൺസിലർ കെ. ടി. ബേബി നന്ദിപറഞ്ഞു.

