നന്തിയിൽ സമാധാനം പുന:സ്ഥാപിക്കാന്‍ തീരുമാനിച്ചു
കൊയിലാണ്ടി: നന്തിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ലീഗ്, സിപിഎം സംഘർഷത്തെ തുടർന്ന് കൊയിലാണ്ടി തഹസിൽദാർ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗം സമാധാനം പുന:സ്ഥാപിക്കാൻ തീരുമാനിച്ചു. കെ. ദാസൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണൻ, എസ്ഐ സി.കെ. രാജേഷ്.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനായി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷയായി എട്ട് അംഗ സമിതി രൂപീകരിച്ചു.



