ന്യൂസീലന്‍ഡിന് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം

കാണ്‍പൂര്‍: ന്യൂസീലന്‍ഡിന് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ടീം ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ 31 ഓവറില്‍ ഒരു വിക്കറ്റിന് 105 എന്ന നിലയിലാണ്.
മുരളി വിജയും (89 പന്തില്‍ 39) ചേതേശ്വര്‍ പൂജാരയുമാണ് (58 പന്തില്‍ 34) ഇപ്പോള്‍ ക്രീസില്‍. സൂക്ഷ്മതയോടെ ബാറ്റ് വീശിയ വിജയ്-പൂജാര സഖ്യം രണ്ടാം വിക്കറ്റില്‍ ഇതുവരെ 20 ഓവറില്‍ 63 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. നന്നായി തുടങ്ങിയ ഓപ്പണര്‍ ലോകേഷ് രാഹുലിനെയാണ് (39 പന്തില്‍ 32) ഇന്ത്യക്ക് ആദ്യ സെഷനില്‍ നഷ്ടമായത്. നാല് ബൗണ്ടറിയും ഒരു സിക്സുമടിച്ച രാഹുല്‍, സ്പിന്നര്‍ സാന്റ്നറുടെ പന്തില്‍ വിക്കറ്റ് കീപ്പറിന് പിടികൊടുത്ത് മടങ്ങുകയായിരുന്നു.

കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ കൂടാതെ ആറ് ബാറ്റ്സ്മാന്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ അവസാന ഇലവനെ ഇറക്കിയിരിക്കുന്നത്. ഇന്ത്യയുടെ അഞ്ഞൂറാമത്തെ ടെസ്റ്റാണെന്ന പ്രത്യേകതയും കാണ്‍പൂരിലെ മത്സരത്തിനുണ്ട്.മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളുമാണ് ന്യൂസീലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ഉള്ളത്. (ചിത്രങ്ങള്‍: ബിസിസിഐ).

