നോട്ട് പിന്‍വലിക്കല്‍ നടപടി മികച്ച തീരുമാനമാണെന്ന് അരുണ്‍ ജെയ്‌റ്റ്‌ലി

ന്യൂഡല്‍ഹി> നോട്ട് പിന്‍വലിക്കല്‍ നടപടി മികച്ച തീരുമാനമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ത്യന്‍ വ്യവസായികളുടെ കൂട്ടായ്മയായ ഫിക്കിയുടെ ജനറല്‍ കൌണ്‍സിലില്‍ സംസാരിക്കുകയായിരുന്നു ജെയ്റ്റ്‌ലി.നോട്ട് അസാധുവാക്കല്‍ മൂലമുള്ള പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ട്.
തീരുമാനമെടുക്കാന്‍ മാത്രമല്ല അത് നടപ്പില്‍ വരുത്താനും രാജ്യത്തിന് കഴിയുമെന്ന് നോട്ട് നിരോധനത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. ലോകത്തെ മറ്റ് വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക രംഗവുമായി താരത്മ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ മികച്ച മാറ്റം പ്രകടമണ്.

നോട്ട് അസാധുവാക്കല്‍ മൂലം ഇപ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട് എന്നാല്‍ വൈകാതെ തന്നെ ആ പ്രശ്നങ്ങളെ നാം മറികടക്കും ദീര്‍ഘകാല അടിസ്ഥാനത്തില്‍ നേട്ടം കൊയ്യുകയും ചെയ്യും ജെയ്റ്റ്‌ലി പറഞ്ഞു. ജിഎസ്‌ടി ബില്ല് പാസാക്കിയതിന് ശേഷം കുറെ നടപടികള്‍ ജിഎസ്ടി കൌണ്‍സിലിന് പൂര്‍ത്തിയാക്കാനുണ്ട്. പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച ബില്ല് പാസാക്കണം.

ജിഎസ്‌ടി സംബന്ധിച്ച ഭേദഗതികള്‍ പാസാക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കരുതുന്നില്ല. സാങ്കേതികമായി അടുത്ത ഏപ്രില്‍ ഒന്ന് മുതല്‍ ഗുഡ്സ് ആന്‍സ് സര്‍വ്വീസ് ടാക്സ് രാജ്യത്ത് നടപ്പില്‍ വരും സെപ്തംബര്‍ 16-നുള്ളില്‍ നിയമപരമായി ജിഎസ്‌ടി നടപ്പാക്കുന്നതിനുള്ള എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കും. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും ജെയ്റ്റ്‌ലി അറിയിച്ചു.

