നോട്ട് നിരോധനം ദുരിതമായി മാറിയത് ആസൂത്രണത്തിന്റെ പോരായ്മ മൂലമാണെന്ന് പ്രൊഫ. ഡോ. രുദ്ര സെന്‍ശര്‍മ

മുക്കം: കള്ളപ്പണം തടയുന്നതിനും അഴിമതി ഇല്ലാതാക്കുന്നതിനുമായി നടപ്പാക്കിയ നോട്ട് നിരോധനം ദുരിതമായി മാറിയത് ആസൂത്രണത്തിന്റെ പോരായ്മ മൂലമാണെന്ന് കോഴിക്കോട് ഐ.ഐ.എം. സാമ്പത്തിക വിഭാഗം പ്രൊഫസറും സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. ഡോ. രുദ്ര സെന്‍ശര്‍മ അഭിപ്രായപ്പെട്ടു. മണാശ്ശേരി എം.എ.എം.ഒ. കോളേജില്‍ നടന്ന നാഷണല്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം ഗ്രാമീണ അസംഘടിതമേഖലയുടെ തകര്‍ച്ചയ്ക്കും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സവുമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ എ.പി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. എന്‍.ഐ.ടി. യിലെ ഡോ. മുഹമ്മദ് ഷാഫി, ഡോ. ടി.സി. സൈമന്‍, മുഹമ്മദ് ഉനൈസ്, കെ. രമേഷ്, പി.പി. ജലീല്‍, എം.പി. റാഷിദ്, ഇ.എസ്. സജിഷ, ജിസ്മയ വില്‍സന്‍ എന്നിവര്‍ സംസാരിച്ചു.
