നേര്യമംഗലം-ഇടുക്കി റോഡിലേക്ക് മലയിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു

കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ കരിമണല്‍ പൊലീസ് സ്റ്റേഷന് സമീപം ഓഡിറ്റ് വണ്ണില്‍ മലയിടിഞ്ഞ് റോഡില്‍ പതിച്ചു. ഇതേത്തുടര്‍ന്ന് ഇതുവഴി ഇടുക്കി ഭാഗത്തേയ്ക്കും തിരിച്ചുമുള്ള ഗതാഗതം മുടങ്ങി.
രാവിലെ എട്ട് മണിയോടടുത്താണ് മലയിടിച്ചില്‍ ഉണ്ടായത്. ഈ സമയം ഇതുവഴി വാഹനം എത്താതിരുന്നത് ഭാഗ്യമായി. പാതയോരത്തെ മലമുകളില്‍ നിന്നും മണ്ണും വലിയ കല്ലുകളും മരവുമടക്കം റോഡിലേയ്ക്ക് പതിക്കുകയായിരുന്നു.

വാഹനത്തിന് മുകളിലേയ്ക്കാണ് ഇത് പതിച്ചിരുന്നതെങ്കില്‍ സഞ്ചാരികള്‍ അപകടത്തില്‍പെടാന്‍ സാധ്യതയേറെയായിരുന്നെന്നാണ് നാട്ടുകാര്‍ ചൂണ്ടികാണിക്കുന്നത്. ഗതാഗതം പുനഃസ്ഥാപിക്കാന്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്.
Advertisements

