KOYILANDY DIARY.COM

The Perfect News Portal

നേപ്പാളി പെണ്‍കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി കെ. കെ. ശൈലജ

തിരുവനന്തപുര: കോഴിക്കോട് ബാലുശേരിയിൽ ഉണ്ണികുളത്ത് ബലാത്സംഗത്തിനിരയായ 6 വയസുളള നേപ്പാളി പെണ്‍കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.

കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് . മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ വിളിച്ച്‌ കുട്ടിയുടെ ആരോഗ്യ നിലയെപ്പറ്റി സംസാരിച്ച്‌ വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.

വിദഗ്ധ ഡോക്ടര്മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടികൾക്ക് നേരെ അതിക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *