KOYILANDY DIARY

The Perfect News Portal

നെയ്യാറ്റിൻകര നഗരസഭാ കൗൺസിൽ ഹാളിൽ വീണ്ടും കോൺഗ്രസ് അക്രമം: ചെയർപേഴ്സൺ ഹീബയ്ക്ക് പരിക്ക്

നെയ്യാറ്റിൻകര:  നെയ്യാറ്റിൻകര നഗരസഭാ കൗൺസിൽ ഹാളിൽ വീണ്ടും കോൺഗ്രസ് കൗൺസിലർ ലളിതയുടെ നേതൃത്വത്തിൽ അക്രമം. കണ്ണിനും, കൈകാലുകൾക്കും പരിക്കേറ്റ ചെയര്പേഴ്സണ് ഹീബയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടുത്തിടെയാണ് ഹീബയക്ക് കണ്ണിൽ ഓപ്പറേഷൻ നടന്നത്. അതിനാൽ പരിക്ക് ഗുരുതരവുമാണ്. കൗൺസിലർ  ലളിതതന്നെ ഒന്നര വർഷം മുൻപ് കൗൺസിൽ നടക്കവേ സിപിഐ എമ്മിലെ കൗൺസിലർ  മുരുകനെ മർദ്ദിച്ചിരുന്നു. ഇത് മാധ്യമങ്ങളാകെ ചിത്രവും, വീഡിയോയും സഹിതം പ്രസിദ്ധീകരിച്ചിരുന്നു.

കെപിസിസി സെക്രട്ടറിയും, യുഡിഫ് ചെയർമാനുമായ സോളമൻ അലക്സിൻ്റെ ഭാര്യയാണിവർ. സംഭവം വാര്ത്തയോയതോടെ മുഖം രക്ഷിക്കാന് സംഭവത്തിന്മേല് മാപ്പ് പറഞ്ഞിരുന്നു. ചെയര്പേഴ്സണ് മുന്പ് കൗണ്സിലറായിരിക്കേ അന്നത്തെ പ്രതിപക്ഷ നേതാവായ കോണ്ഗ്രസ് കൗണ്സിലര് എൽ.എസ് ഷീല കയ്യേറ്റം ചെയ്തിരുന്നു. ഇതും മാധ്യമങ്ങളാകെ വാര്ത്തയാക്കിയിരുന്നതുമാണ്.

Advertisements

ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില് കണ്ട് ബിജെപിയുമായി ചേര്ന്ന് നിരന്തര സമരത്തിലാണ് കോണ്ഗ്രസ്. ഈ സമരങ്ങളാകെ ഇല്ലാത്ത കാര്യങ്ങളുടെ പേരിലാണെന്നും, വികസനം തടസപ്പെടുത്താനാണെന്നും ഏവര്ക്കുമറിയാവുന്നതുമാണ്. പൊതുശ്മസാനമെന്ന പതിറ്റാണ്ടുകളുടെ ആവശ്യം ഈ കൗണ്സിലിന്റെ ഇഛാശ്ക്തിയുടെ ഫലമായാണ്. ഇതിന് പെരുമ്ബഴുതൂരില് സ്ഥലം കണ്ടെത്തി ചുറ്റുമതിലും കെട്ടി വൈദ്യുതി ശ്മശാനത്തിന് പണിക്കായി ടെണ്ടറുമായി കഴിഞ്ഞു. തുടക്കത്തില് സഹകരിച്ച കോണ്ഗ്രസ് ശ്മശാനം യാഥാര്ത്ഥ്യമാകുമെന്ന ഘട്ടമായപ്പോള് ശ്മാശനത്തിനെതിരെയും കോണ്ഗ്രസ് സമരാഭാസം നടത്തിയിരുന്നു.

ഇത് തന്നയാണ് കഴിഞ്ഞ എല്ഡിഎഫ് കൗണ്സിലിന്റെ കാലത്തും മാലിന്യ നിര്മാര്ജന പ്ളാന്റ് യാഥാര്ത്ഥ്യ മാകാതിരിക്കാനുമെടുത്ത നയം. ഇവയുടെ തുടര്ച്ചയായാണ് ഇപ്പോള് നടത്തുന്ന ഓരോ സമരാഭാസവും. ഇത് ജനാധിപത്യവിശ്വാസികള് തിരിച്ചറിയണമെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും സിപിഐഎം ഏര്യാ സെക്രട്ടറി പികെ രാജ്മോഹന്, മുനിസിപ്പല് വൈസ് ചെയപര്മാന് കെകെ ഷിബു എന്നിവര് അഭ്യര്ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *