നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വിദേശകറന്‍സി പിടിച്ചു

കൊച്ചി: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വീണ്ടും വിദേശകറന്‍സി പിടിച്ചു. പുലര്‍ച്ചെ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.30 കോടിയുടെ വിദേശ കറന്‍സിയാണ് പിടിച്ചത്. സംഭവത്തില്‍ മാള സ്വദേശി വിഷ്‌ണുവിനെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തു. ഷാര്‍ജയിലേക്ക് പോകാനായി എത്തിയ വിഷ്‌ണുവിന്റെ ബാഗേജില്‍നിന്നാണ് കറന്‍സി പിടിച്ചത്.
ബുധനാഴ്‌ച പത്തരകോടിയുടെ വിദേശ കറന്‍സി അഫ്‌ഗാന്‍ സ്വദേശിയില്‍നിന്നും പിടിച്ചിരുന്നു. തുടര്‍ച്ചയായി വിദേശകറന്‍സികള്‍ പിടികൂടിയതോടെ കസ്‌റ്റംസ് നിരീക്ഷണം ശക്‌തമാക്കി

