KOYILANDY DIARY.COM

The Perfect News Portal

നൂലലങ്കാര കലാ അവാർഡ് ബാബു കൊളപ്പള്ളിക്ക് നാടിന്റെ ആദരം

കേരള ഫോക് ലോർ അക്കാദമി നൂലലങ്കാര കലാ അവാർഡ്: ബാബു കൊളപ്പള്ളിക് നാടിന്റെ ആദരം
നാടൻ കലാരൂപങ്ങളുടെ സംരക്ഷണത്തിനും പ്രചരണത്തിനുമായി പ്രവർത്തിക്കുന്ന ബാബു കൊള പ്പ ള്ളി കേരള ഫോക്ലോർ അക്കാദമിയുടെ നൂലലങ്കാര കലയ്ക്കുള്ള പ്രഥമ അവാർഡ് ലഭിച്ചതിനെ തുടർന്ന് നാട്ടുകാർ സ്നേഹാദരവോടെ ആദരിച്ചു. വിവിധ സാമൂഹ്യ – സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ യുകെ ചന്ദ്രൻ) കൊയിലാണ്ടി മുനിസിപ്പൽ ചെയർമാൻ) അധ്യക്ഷൻ വഹിച്ചു പരിപാടി ഡോക്ടർ ഇ കെ ഗോവിന്ദ വർമ്മ രാജ ഉദ്ഘാടനം ചെയ്തു സി അശ്വനിദേവ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അഡ്വ കെ ടി ശ്രീനിവാസൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.
ഡോക്ടർ കെ എം അനിൽ, മുഖ്യപ്രഭാഷണം നടത്തി,ബാലകൃഷ്ണൻ കൊയ്യാൽ,പിടി ഉമേന്ദ്രൻ, പ്രദീപ് ഹ്യൂഡിനോ, രാജീവൻ മഠത്തിൽ, സത്യനാഥൻ മാടാഞ്ചേരി എസ് പ്രദീപ്, റി ഹാൻ റാഷിദ്,ടി എം രവി, എൻ ഇ ഹരികുമാർ, രൂപ പഴയടത്ത്,സഫീല പുനത്തിൽ,മധു ബാലൻ എൻ കെ ബാലകൃഷ്ണൻ മാസ്റ്റർ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു  
ചടങ്ങിൽ സംസാരിച്ചവർ, പാരമ്പര്യ കലകളുടെ നിലനിൽപ്പിന് നാട്ടിൻപുറങ്ങളിലെ കലാകാരന്മാരുടെ സമർപ്പിത സേവനമാണ് അടിസ്ഥാനം എന്ന് അഭിപ്രായപ്പെട്ടു. നൂലലങ്കാര കലയിൽ ദീർഘകാലമായി ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ബാബു കൊള പ്പള്ളിയുടെ പ്രവർത്തനങ്ങൾ പുതിയ തലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും അവർ പറഞ്ഞു.
ഫോക്ലോർ എന്നത് ഒരു ജനതയുടെ ജീവിതരീതിയും വിശ്വാസങ്ങളും ആചാരങ്ങളും കലാപാരമ്പര്യങ്ങളും ചേർന്ന സമഗ്രമായ സാംസ്കാരിക പൈതൃകമാണ്. ജനകീയ കലകളെ സംരക്ഷിക്കുകയും പുതുതലമുറയിലേക്ക് കൈമാറുകയും ചെയ്യുന്നതിലൂടെ സമൂഹത്തിന്റെ സാംസ്കാരിക തിരിച്ചറിവ് ശക്തിപ്പെടുത്താൻ സാധിക്കുന്നതായും ചടങ്ങിൽ അഭിപ്രായപ്പെട്ടു.
അവാർഡ് നേടിയ ബാബു കൊള പ്പള്ളിയെ  മൊമെന്റോ  നൽകി ആദരിച്ചു. നിരവധി കലാസാംസ്കാരിക പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
Share news