നൂറുല്‍ ഹുദ അന്തരിച്ചു

ന്യൂഡല്‍ഹി : കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കിസാന്‍സഭയുടെയും മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ നൂറുല്‍ ഹുദ അന്തരിച്ചു. 85 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ബുധനാഴ്ച പകല്‍ 12.35നായിരുന്നു അന്ത്യം. കബറടക്കം വെളളിയാഴ്ച പകല്‍ 11 ന് കൊല്‍ക്കത്തയില്‍ നടക്കും. നിലവില്‍ കിസാന്‍ സഭ അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ചബി ഘോഷ്.
