KOYILANDY DIARY.COM

The Perfect News Portal

നീ​ണ്ട​ക​ര​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​ത്തി​ന​ശി​ച്ചു

ച​വ​റ: ശ​ക്തി​കു​ള​ങ്ങ​ര ക​ല്ലും​പു​റ​ത്ത് ക​ട​വി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​നാ​യി തയാറെടുത്തിരുന്ന ബോട്ട് കത്തിനശിച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ശ​ക്തി​കു​ള​ങ്ങ​ര വി​നാ​യ​കത്തി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള “പ്ര​ബി​ത​കം’ എ​ന്ന ബോ​ട്ടാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​ര്‍ ക​ത്തി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട സ​മ​യ​ത്ത് ഒ​മ്ബ​ത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ബോ​ട്ടി​ലുണ്ടായിരുന്നു. ബോട്ടില്‍ തീപടര്‍ന്നതിന് പിന്നാലെ ഇവര്‍ കരയിലേക്ക് ചാടി രക്ഷപെടുകയായിരുന്നു. ബോ​ട്ട് സ്റ്റാ​ര്‍​ട്ട് ചെ​യ്ത് നീ​ങ്ങാ​ന്‍ തു​ട​ങ്ങു​ന്ന സ​മ​യ​ത്താ​ണ് തീപിടുത്തമുണ്ടായത്.

ച​വ​റ, ചാ​മ​ക്ക​ട, ക​ട​പ്പാ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് തീയണച്ചത്. 30 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് ബോട്ടുടമ വ്യക്തമാക്കിയിരിക്കുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *