KOYILANDY DIARY.COM

The Perfect News Portal

നീർച്ചാലുകളുടേയും പുഴകളുടേയും വീണ്ടെടുപ്പിനായി ലോക ജലദിനത്തിൽ നാടൊരുമിച്ചു

കൊയിലാണ്ടി: ഹരിതകേരള മിഷന്റെയും കൊയിലാണ്ടി നഗരസഭയുടെയും ആഭിമുഖ്യത്തിൽ നീർച്ചാലുകളുടേയും പുഴകളുടേയും വീണ്ടെടുപ്പിനായി ലോക ജലദിനത്തിൽ നാടൊരുമിച്ചു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരള മിഷൻ സംഘടിപ്പിക്കുന്ന “ഇനി ഞാനൊഴുകട്ടെ” കാമ്പയിന്റെ മൂന്നാംഘട്ടത്തോടനുബന്ധിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്  ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. 
ഇതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ ഇരുപത്തിയേഴാം വാർഡിലെ കരിമ്പനം കുനി തോടിന്റെ ശുചികരണ പ്രവർത്തനങ്ങൾ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. പ്രജില ഉദ്ഘാടനം ചെയ്തു . വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ ഇന്ദിര ടീച്ചർ, അജിത്ത് മാസ്റ്റർ, ഷിജു മാസ്റ്റർ, കൗൺസിലർമാരായ എൻ എസ് വിഷ്ണു, കേളോത്ത് വത്സരാജ്, ഹെൽത്ത് ഇൻസ്പെക്ടർ കെ പി രമേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രസാദ്, ഷീബ, ആരോഗ്യ വിഭാഗം ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *