KOYILANDY DIARY.COM

The Perfect News Portal

നീലഗിരി ജില്ലയില്‍ ഉത്തരേന്ത്യന്‍ തൊഴിലാളിയെ കടുവ ആക്രമിച്ച്‌ കൊലപ്പെടുത്തി ഭക്ഷിച്ചു

വയനാട്:  നീലഗിരി ജില്ലയില്‍ ദേവര്‍ഷോലയ്ക്കടുത്ത് റോക്ക് വുഡ് എസ്റ്റേറ്റില്‍ ഉത്തരേന്ത്യന്‍ തൊഴിലാളി മെഖുവരയെ (48) കടുവ ആക്രമിച്ച്‌ കൊലപ്പെടുത്തി ഭക്ഷിച്ചു. കാലും തലയും മാത്രമേ അവശേഷിക്കുന്നുള്ളു. എസ്റ്റേറ്റിലെ തൊഴിലാളിയായ മെഖുവര വെള്ളിയാഴ്ച രാത്രി വീടിനു പുറത്തിറങ്ങിയതാണ്.

കാണാതായ ഇയാളെ ശനിയാഴ്ച രാവിലെ എഴുമണിയോടെയാണ് എസ്റ്റേറ്റില്‍ കണ്ടെത്തിയത്. വീടിനു പുറത്ത് രക്തക്കറ കണ്ടു നടത്തിയ അന്വേഷണത്തിലാണ് ഒരു കിലോമീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. മൃതദേഹം എടുക്കാന്‍ സമ്മതിക്കാതെ തൊഴിലാളികള്‍ ഒരുമണിക്കൂറോളം തടഞ്ഞു. നീലഗിരി കലക്ടര്‍, എസ്പി ഉള്‍പ്പെടെ വന്‍ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത്. കടുവയ്ക്കായി തിരച്ചില്‍ തുടങ്ങി.

Share news