നീറ്റ് പരീക്ഷ നാളെ : കൊയിലാണ്ടിയിൽ ഒരുക്കങ്ങൾപൂർത്തിയായി

കൊയിലാണ്ടി: നാഷണൽ എജിബിലിറ്റി കം എൻട്രൻസ് എക്സാമിൻ്റെ (നീറ്റ്) കൊയിലാണ്ടി മണ്ഡലത്തി ലെ എക സെൻററായ കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഗവ: ഐടി എക്ക് സമീപമുള്ള മർകസ് കുറുവങ്ങാട് കാമ്പസിലാണ് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. പരീക്ഷക്ക് മുന്നോടിയായി കൊയിലാണ്ടി ഫയർ & റസ്ക്യൂ ടീമിൻ്റെ നേതൃത്വത്തിൽ പരീക്ഷാ ഹാളും സ്കൂൾ പരിസരവും അണുവിമുക്തമാക്കി.

കൊയിലാണ്ടി നഗരസഭാ ആരോഗ്യ വിഭാഗവും പോലീസ് ഡിപ്പാർട്ടുമെൻ്റുo പരീക്ഷ സൗകര്യങ്ങൾ വിലയിരുത്തി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഞായറാഴ്ച കാലത്ത് 12 മണിക്ക് മുമ്പായി വിദ്യാർത്ഥികൾ പരീക്ഷ സെൻ്ററിൽ എത്തിച്ചേരുo. പരീക്ഷാ അവലോകന യോഗത്തിൽ സെൻട്രൽ സുപ്രണ്ട് അബ്ദുൽ മജീദ് ഇർഫാനി അദ്ധ്യക്ഷത വഹിച്ചു. സി.കെ അബ്ദുൽ നാസർ, അബ്ദുൽ കരീം നിസാമി, മൻസൂർ പി.കെ, ശമീം കെ, സദഖ സി പി എന്നിവർ പങ്കെടുത്തു.


