നീറ്റ് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്ക് അഭിനന്ദന സന്ദേശമയച്ചു

കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍ നിന്നും മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതുന്നതിന് കൊച്ചിയിലെത്തിയ അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ മടങ്ങി. അവിചാരിതമായി കേരളത്തിലെത്തി പരീക്ഷയെഴുതേണ്ടി വന്നതിനാല്‍ തിടുക്കപ്പെട്ട് യാത്ര പുറപ്പെടേണ്ടി വന്ന പരീക്ഷാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കിയ മുഖ്യമന്ത്രിക്കും ജില്ല കളക്‌ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദിയര്‍പ്പിച്ചുകൊണ്ടുള്ള നിരവധി സന്ദേശങ്ങളാണ് ഹെല്‍പ്പ് ഡെസ്‌കിന്റെ വാട്ട്‌സ് അപ്പ് നമ്ബറിലേക്കെത്തുന്നത്.
കേരള സര്‍ക്കാര്‍ ചെയ്‌ത സഹായങ്ങള്‍ക്ക് തമിഴ്‌നാട്ടിലെ എല്ലാ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും കടപ്പെട്ടിരിക്കും. ഞങ്ങളുടെ ഹൃദയംനിറഞ്ഞ നന്ദി മുഖ്യമന്ത്രിയെ അറിയിക്കണം. ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ഭരണമാണ് കേരളത്തിലേതെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സന്ദേശങ്ങളിലൂടെ അറിയിച്ചു.

