നീതി മെഡിക്കല്‍ ലബോറട്ടറിയുടെ ഉദ്ഘാടനം ആഗസ്റ്റ് 26ന്

മേപ്പയ്യൂര്‍: കൊയിലാണ്ടി താലൂക്കിലെ ആദ്യത്തെ നീതി മെഡിക്കല്‍ ലബോറട്ടറിയുടെ ഉദ്ഘാടനം ആഗസ്റ്റ് 26ന്
വൈകിട്ട് മൂന്നു മണിക്ക് ബാങ്ക് പരിസരത്ത് മന്ത്രി ടി.പി. രാമകൃഷ്ണനും സണ്‍ഡേ ബാങ്കിന്റെ ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.യും നിര്‍വഹിക്കും.
മിതമായനിരക്കില്‍ രോഗനിര്‍ണയം നടത്തുക എന്ന ലക്ഷ്യത്തോടെ മേപ്പയ്യൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ കീഴിലാണ് മെഡിക്കല്‍സ്റ്റോര്‍ തുടങ്ങുന്നത്. ബാങ്ക് പ്രസിഡന്റ് കെ.കെ. രാഘവന്‍ അധ്യക്ഷത വഹിക്കും. സൗജന്യ ലാബ് ടെസ്റ്റ് നറുക്കെടുപ്പ് ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമനും, കോഴിഗ്രാമം പദ്ധതി മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീനയും, മണിട്രാന്‍സ്ഫര്‍ ഉദ്ഘാടനം സഹകരണസംഘം ജോയന്റ് രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് പി.കെ. പുരുഷോത്തമനും നിര്‍വഹിക്കും.

പത്ര സമ്മേളനത്തില്‍ പ്രസിഡന്റ് കെ.കെ. രാഘവന്‍, വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണന്‍, എ.സി. അനൂപ്, ഇ. കുഞ്ഞിക്കണ്ണന്‍, ബാങ്ക് സെക്രട്ടറി ടി.കെ. അബ്ദുറഹിമാന്‍, സുനില്‍ ഓടയില്‍ എന്നിവര്‍ പങ്കെടുത്തു.

