നിർമ്മാണ തൊഴിലാളികളുടെ ദേശീയ പണിമുടക്ക്: കൊയിലാണ്ടിയിൽ CITU പ്രചരണ ജാഥ

കൊയിലാണ്ടി: ഡിസംബർ 2, 3 തിയ്യതികളിലായി നിർമ്മാണ തൊഴിലാളികൾ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി യൂണിയൻ (CITU) കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചരണ ജാഥ സംഘടിപ്പിച്ചു. സിമന്റ്, കമ്പി ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധന പിൻവലിക്കുക, 1996ലെ നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സ് നിയമം സംരക്ഷിക്കുക, തൊഴിലാളികളുടെ പെൻഷൻ സാമ്പത്തിക ബാധ്യത കേന്ദ്ര സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡിസംബർ രണ്ടിന് സി.ഐ.ടി.യു. നേതൃത്വത്തിൽ തൊഴിലാളികൾ രാജ്യ വ്യാപകമായി നിർമ്മാണ മേഖലയിൽ പണിമുടക്ക് പ്രഖ്യപിച്ചിട്ടുള്ളത്.

പ്രചരണജാഥ പെരുവട്ടൂർ ഈസ്റ്റ് ചെക്കോട്ടി ബസാറിൽ നിന്ന് ആരംഭിച്ച് കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സമരത്തിൽ യൂണിയൻ മേഖലാ സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ വി. എം. സിറാജ്, പ്രസിഡണ്ട് പി. കെ. സന്തോഷ്, ട്രഷറർ പി, സുനിൽ കുമാർ, കെ. സുധാകരൻ, പി. എം. ബിജു എന്നിവർ നേതൃത്വം നൽകി.



