നിർദ്ധന കുടുംബത്തിന് സി.ഐ.ടി.യു. സൗജന്യമായി വയറിംഗ് നടത്തി വൈദ്യുതി എത്തിച്ചു
കൊയിലാണ്ടി : മൂടാടി കെ. എസ്. ഇ. ബി. സെക്ഷനിലെ സി. ഐ ടി. യു. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ഗോപാലപുരം പൂതംകുനി ശ്രീനിക്ക് സൗജന്യമായി വയറിംഗ് ചെയ്ത് വൈദ്യുതി കണക്ഷൻ നൽകി. മൂടാടി പഞ്ചായത്തംഗം സീമ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. സി. ഐ. ടി. യു. യൂണിറ്റ് പ്രസിഡണ്ട് വി. എം. മുകുന്ദൻ അദ്ധ്യക്ഷതവഹിച്ചു. പരിപാടിയിൽ ഡിവിഷൻ സെക്രട്ടറി പ്രമോദ്, എ. ഇ. രമേഷ് ടി. വി., സീനിയർ സൂപ്രണ്ട് മനോജ്, ബാബു മാസ്റ്ററ്, രാജൻ ജി. കെ. എന്നിവർ അശംസകൾ നേർന്നു. യൂണിറ്റ് സെക്രട്ടറി ഷാജി ഐ. സ്വാഗതവും, മനീഷ് നന്ദിയും പറഞ്ഞു.



