KOYILANDY DIARY.COM

The Perfect News Portal

” നിശ്ശബ്ദരായിരിക്കുവാന്‍ എന്തവകാശം” പുസ്തകം പ്രകാശനം ചെയ്തു

പ്രചാരണ തിരക്കിനിടയില്‍ സ്ഥാനാര്‍ത്ഥിയുടെ പുസ്തക പ്രകാശനം. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷിന്‍റെ നിശ്ശബ്ദരായിരിക്കുവാന്‍ എന്തവകാശം എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. അഞ്ച് വര്‍ഷത്തെ സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

നിശ്ശബ്ദരായിരിക്കുവാന്‍ എന്തവകാശം. സമകാലിക ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന വലിയ ചോദ്യം. ഈ ചോദ്യവുമായി ക‍ഴിഞ്ഞ അഞ്ച് വര്‍ഷക്കാലം എംബി രാജേഷ് സാമൂഹ്യമാധ്യമങ്ങളില്‍ എ‍ഴുതിയ നിലപാടുകളും പ്രതികരണങ്ങളുമെല്ലാമുള്‍ ക്കൊള്ളിച്ചാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക വിഷയങ്ങള്‍ക്കൊപ്പം അനുഭവങ്ങളും ഓര്‍മകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രഭാഷകന്‍ സുനില്‍ പി ഇളയിടം പുസ്തകം പ്രകാശനം ചെയ്തു. യുവകവയിത്രി എന്‍പി സ്നേഹ പുസ്തകം ഏറ്റുവാങ്ങി.

Advertisements

ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയം തന്നെയാണ് പുസ്തകവും ചര്‍ച്ച ചെയ്യുന്നതെന്ന് എംബി രാജേഷ് പറഞ്ഞു. പി ഉണ്ണി എംഎല്‍എ, ടി കെ നാരായണദാസ്, എം ഹംസ, ടി ആര്‍ അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡയലോഗ് ഫിലിം സൊസൈറ്റിയും ചേതന കലാ സാംസ്ക്കാരിക വേദിയുമാണ് പരിപാടി സംഘടിപ്പിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *