നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു
കോഴിക്കോട്: സരോവരം പാര്‍ക്കിനടുത്ത് നിര്‍ത്തിയിട്ട ടാക്സി കാര്‍ കത്തി നശിച്ചു.കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കക്കോടി സ്വദേശിനി വിദ്യയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് പുലര്‍ച്ചെ രണ്ടോടെ തീപിടിച്ചത്.സമീപത്തുണ്ടായിരുന്ന ആംബുലന്‍സിനും കേടുപാട് പറ്റി. ബീച്ച് ഫയര്‍ഫോഴ്സില്‍ നിന്ന് രണ്ട് യൂണിറ്റെത്തി തീയണച്ചു.

സംഭവം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കാര്‍ നിര്‍ത്തി വിശ്രമിക്കാന്‍ പോയിരുന്നതായി ഡ്രൈവര്‍ പറഞ്ഞു. അപകട കാരണം വ്യക്തമല്ലെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്റ്റേഷന്‍ ഓഫീസര്‍ പി സതീഷ്, ആര്‍ മൂര്‍ത്തി, കെ. അനൂപ് കുമാര്‍, പി. അബീഷ്, എന്‍. രാജേഷ്, എം. സജീഷ്, സി. ശ്രീലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.


