നിര്യാതനായി

കൊയിലാണ്ടി: പൂക്കാട് കുഞ്ഞികുളങ്ങര തെരുവിലെ മണ്ടോത്തുവീട്ടിൽ ദാമോദരൻ മാസ്റ്റർ (92) നിര്യാതനായി. പ്രമുഖ
സംസ്‌കൃത പണ്ഡിതനും, അറിയപ്പെടുന്ന വിഷഹാരിയുമായിരുന്നു. ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌ക്കൂൾ റിട്ട: അധ്യാപകനും കവിയുമായിരുന്നു. മാതൃഭൂമിയിൽ ന്യൂസ് റീഡറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഭാഷാപ്രണാമ പുരസ്‌ക്കാരവും, ഗോമ മിത്ര പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.
ഭാര്യ: ദേവി. മക്കൾ: തങ്കം, എം.വി സത്യൻ, ഭാനുമതി, എം. വി ഗോപാലകൃഷ്ണൻ, ഹരിദാസൻ, ബാബുരാജ്. മരുമക്കൾ: ഇ.കെ ശ്രീനിവാസൻ, രാഘവൻ വന്ദന, ബിന്ദു, രജനി, റീത്ത, ഗംഗലത.

